SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.08 AM IST

അനുഗ്രഹവർഷം ചൊരിഞ്ഞ് മണർകാട് കത്തീഡ്രലിൽ നട തുറന്നു 

മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ, വിശ്വാസിസമൂഹം ഭക്തിയോടെ കാത്തിരുന്ന തിരുനട തുറക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി. എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ ഇന്നലെ ഉച്ചനമസ്‌കാരത്തിന് ശേഷമാണ് ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നുനൽകിയത്. വിശുദ്ധകുർബാനയ്ക്കും ഉച്ചനമസ്‌കാരത്തിനും ശേഷം നടന്ന നടതുറക്കൽ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിലും തിരുവനന്തപുരം മേഖലാ മെത്രാപ്പോലീത്തയും യൂറോപ്പ് പാത്രിയർക്കാൽ വികാരിയും എം.എസ്.ഒ.ടി. സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയുമായ ഡോ.കുര്യാക്കോസ് മോർ തെയോഫിലോസ് സഹകാർമികത്വം വഹിച്ചു. 14 വരെ വിശ്വാസികൾക്ക് ദർശനം നടത്താനുള്ള സൗകര്യമുണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MANARKAD CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL