കട്ടപ്പന: അദ്ധ്യാപകദിനാചരണത്തിന്റെ ഭാഗമായി സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിച്ച സുഗതകുമാർ കെ.ജി, സണ്ണി മമ്പറ എന്നിവരെ ആദരിച്ചു. അറിവ് പകർന്നുനൽകുന്നതിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും പുതുതലമുറയിൽ വളർത്തിയെടുക്കുന്നതിൽ അദ്ധ്യാപകർ വഹിക്കുന്ന മഹത്തായ പങ്ക് ചടങ്ങിൽ അനുസ്മരിച്ചു. റെജി കൂനാനി അദ്ധ്യാപകദിന സന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ റെൻസോ, മനോജ് എം.വി., പ്രിൻസ് മറ്റപ്പള്ളി, സജി കുമാർ പി.റ്റി, സണ്ണി കക്കുഴി, കെ. കെ. മാണി, സെബാസ്റ്റ്യൻ തോമസ്, വിൽസൺ തോമസ്, സിറിൽ തോമസ്, പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |