ഇടുക്കി: ബൗദ്ധികവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ 100 ദിന കർമപരിപാടിയുടെ ഭാഗമായി അൻപ് വീട് പദ്ധതി നടപ്പിലാക്കുന്നു. മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ ചികിത്സ, ആശുപത്രിവാസം, യാത്ര, ഗുരുതര രോഗാവസ്ഥ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലായിരിക്കുമ്പോൾ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതമായ താൽക്കാലിക താമസവും പരിചരണവും ലഭ്യമാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.പദ്ധതിയുടെ ഭാഗമായി അൻപ് വീട് നടത്താൻ താൽപര്യമുള്ള, ഭിന്നശേഷി മേഖലയിൽ പ്രവൃത്തിപരിചയമുള്ള സർക്കാർ അംഗീകൃത സന്നദ്ധസംഘടനകൾ നടത്തുന്ന റെസിഡൻഷ്യൽ സ്‌പെഷ്യൽ സ്‌കൂളുകൾ, കെയർ ഹോമുകൾ റെസിഡൻഷ്യൽ വൊക്കേഷണൽ ട്രെയിനിങ് സെന്ററുകൾ, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന മറ്റ് അനുയോജ്യമായ റെസിഡൻഷ്യൽ സൗകര്യങ്ങൾ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങൾ എന്നിവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.
താൽപര്യമുള്ളവർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സെ്ര്രപംബർ ഒൻപതിനകം അപേക്ഷ നൽകണം. പദ്ധതി മാർഗരേഖ, അപേക്ഷാ ഫോറം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ sjd.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0486 2228160. ഇമെയിൽ: dsjoidukki@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |