SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.15 AM IST

മൂന്ന് സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് നിലനിറുത്താൻ യു.ഡി.എഫ്, പയറ്റിനോക്കാൻ എൽ.ഡി.എഫ്

കോട്ടയം: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കുംപാമ്പാടി ,മീനടം പഞ്ചായത്ത് വാർഡുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുമായതോടെ പ്രചാരണം സജീവമായി. തൃക്കൊടിത്താനം ഡിവിഷനിൽ നിന്ന് ജയിച്ച വിനുജോബ് ചങ്ങനാശേരി എം.എൽ.എയായതും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലെ യു.ഡി.എഫ് അംഗങ്ങളായ ബാബു മാത്യൂ, പ്രസാദ് നാരായണൻ എന്നിവർ മരിച്ചതോടയാണ് ഉപതിരഞ്ഞടുപ്പ്. സഹതാപതരംഗം പ്രതീക്ഷിച്ച് ഇരുവരുടെയും ഭാര്യമാരെയാണ് യു.ഡി.എഫ് രംഗത്തിറക്കുന്നത്. നാളെ വരെ പത്രിക നൽകാം. 28നാണ് തിരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളും യു.ഡി.എഫിന്റെ സിറ്രിംഗ് സീറ്റുകളാണ്. ഉപതിരഞ്ഞെടുപ്പിൽ നില നിറുത്താൻ കഴിയുമെന്ന് യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുമ്പോൾ പയറ്റി നോക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ കേരളാകോൺഗ്രസ് സെക്രട്ടറിയേറ്റംഗവും യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറിയുമായ വിജയ് ജോസ് മാരേട്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കെ.എം മാണി ധനമന്ത്രിയായിരിക്കെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

മുൻ ജില്ലാ പഞ്ചായത്തംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ മഞ്ചു സുജിത്താണ് ഇടതു സ്ഥാനാർത്ഥി.

ബി.ജെ.പി മുൻ സംസ്ഥാന കൗൺസിൽ അംഗവും പായിപ്പാട് പഞ്ചായത്തംഗവും ഈസ്റ്റ് ജില്ലാ സെക്രട്ടറിയുമായ എ.മനോജാണ് എൻ.ഡി.എ സ്ഥാനാർത്ഥ.

സഹതാപവേട്ടുകളിൽ പ്രതീക്ഷ

പാമ്പാടി കുമ്പന്താനം വാർഡിൽ ഡെയ്സി ബാബുവാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. അന്തരിച്ച പഞ്ചായത്തംഗം ബാബുമാത്യുവിന്റെ ഭാര്യയായതിനാൽ സഹതാപവോട്ടുകൾ യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസാണ് ഇടതു സ്ഥാനാർത്ഥി. ബി.ജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ട്വിന്റു മനോജിനെയാണ് എൻ.ഡി.എ കളത്തിലിറക്കുന്നത്.

മീനടം ചീരങ്കുളം വാർഡിൽ പ്രീത പ്രസാദാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. അന്തരിച്ച പ്രസാദ് നാരായണന്റെ ഭാര്യയായതിനാൽ ഇവിടെയും യു.ഡി.എഫ് സഹതാപതരംഗം പ്രതീക്ഷിക്കുന്നു.സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ചന്ദ്രൂ നാരായണനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. യുവമോർച്ച അംഗം ഗൗരി ശങ്കരാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL