
കോട്ടയം : ഒരുമാസം മുൻപുണ്ടായ മിന്നൽപ്രളയത്തിൽ വീടുകളിൽ വെള്ളം കയറിയവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം ജില്ലയിൽ ഇനിയും ലഭിച്ചില്ല. ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് കാത്തിരിക്കുന്നത്. റേഷൻ കാർഡ് ഒന്നിന് 10,000 രൂപ വീതം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ വെള്ളം കയറിയ വീടുകളുടെ പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകാത്തതാണ് സഹായം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കളക്ടറേറ്റിൽ നിന്നാണ് ദുരിതബാധിതരുടെ അക്കൗണ്ടിലേക്ക് തുക കൈമാറേണ്ടത്. 2018ലെ പ്രളയത്തിനുശേഷം വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ വീതം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 3,800 രൂപയും ദുരന്തനിവാരണ നിധിയിൽ നിന്ന് 6,200 രൂപയും ചേർത്താണ് അന്ന് തുക അനുവദിച്ചത്. മലയോര മേഖലയായ ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവിടങ്ങളിലും പടിഞ്ഞാറൻ മേഖലയിലും വെള്ളപ്പൊക്കം കനത്ത നാശമാണ് വിതച്ചത്. നൂറുകണക്കിന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി.
ഏകോപനമില്ലായ്മ
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാതെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയവർക്കും വില്ലേജ് ഓഫീസർമാരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുക നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇത് പ്രാവർത്തികമാക്കുന്നതിനുള്ള വ്യവസ്ഥകളോ കൃത്യമായ മാർഗ്ഗരേഖയോ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. പ്രളയം ബാധിച്ച വീടുകൾ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടത് വില്ലേജ് ഓഫീസർമാരായിരുന്നു. സർക്കാർ ഉത്തരവിലെ അവ്യക്തതകളും വകുപ്പുകളുടെ ഏകോപനമില്ലായ്മയുമാണ് അർഹരായവർക്ക് സഹായം ലഭിക്കുന്നതിന് തടസമാകുന്നത്.
''അതിതീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ സഹായവിതരണം വേഗത്തിലാക്കണം.
പ്രളയബാധിതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |