
മുണ്ടക്കയം: ടൗണിന്റെ ഹൃദയഭാഗത്ത് ആ ബഹുനിലകെട്ടിടം ഉയർന്നുതുടങ്ങിയപ്പോൾ മുണ്ടക്കയം നിവാസികൾ പലതും ആശിച്ചു. ഷോപ്പിംഗ് കോംപ്ലക്സ് നഗരത്തിന് തിലകക്കുറിയാകും!. പക്ഷേ സംഭവിച്ചത് മറിച്ചാണ്. ആശിച്ചതല്ല നടന്നത്. ബാക്കിയായത് ആശങ്കയും. കെട്ടിട നിർമ്മാണം പാതിവഴിയിൽ നിലച്ചു. ആരും തിരിഞ്ഞുനോക്കാതായതോടെ കെട്ടിടം ലഹരിമാഫിയ താവളമാക്കി. ലഹരി ഇടപാടികളായി. മദ്യപിച്ച് അഴിഞ്ഞാട്ടമായി. മുണ്ടക്കയം പഞ്ചായത്തിന് പ്രധാന വരുമാന മാർഗമാക്കേണ്ടിയിരുന്ന കെട്ടിടം ഇന്ന് ഭീതിയുടെ നേർച്ചിത്രമാണ്. മുണ്ടക്കയം ബസ് സ്റ്റാൻഡിന് മുകളിലായി പഞ്ചായത്ത് ഓഫീസിനും കൃഷിഭവനും സമീപമാണ് നിർമ്മാണം പാതിയിൽ നിലച്ച ഷോപ്പിംഗ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ഏറെക്കാലമായി കെട്ടിടത്തിൽ ലഹരിസംഘങ്ങൾ പതിവായി വന്നുപോകുന്നതായി നാട്ടുകാരും വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
സന്ധ്യമയങ്ങിയാൽ പിന്നെ പറയേണ്ട
രാത്രികാലങ്ങളിലാണ് സാമൂഹികവിരുദ്ധശല്യം രൂക്ഷം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് കൃഷിഭവന് സമീപത്തുനിന്ന് എളുപ്പത്തിൽ കയറാൻ കഴിയുന്ന ഭാഗം മുതലെടുത്താണ് മദ്യപാനികളും ലഹരിസംഘങ്ങളും ഇവിടേക്ക് എത്തുന്നത്. മദ്യപസംഘങ്ങൾ അഴിഞ്ഞാടുമ്പോഴും അധികാരികൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.
നിറയെ മാലിന്യം
കെട്ടിടത്തിൽ മാലിന്യക്കൂമ്പാരമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും കുന്നുകൂടിക്കിടക്കുകയാണ്. പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്തുള്ള കെട്ടിടത്തിനാണ് ഈ ദുരവസ്ഥ എന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അടിയന്തരനടപടി വേണം
1പൊലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും ഇടപെടൽ വേണം.
2 പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ
3കെട്ടിട നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ