
കോട്ടയം: എം.ജി സർവകലാശാലാ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് മേധാവിയായ പ്രൊഫ. (ഡോ.) സജ്ന ജലീലിന് പരീക്ഷാ കൺട്രോളറുടെ പൂർണ അധികചുമതല. നൽകി എം.ജി സിൻഡിക്കേറ്റ്. 27 വർഷത്തെ അധ്യാപന പരിചയമുള്ള പ്രൊഫ. സജ്ന ജലീൽ, സർവകലാശാലയിലെ വിവിധ ബോർഡ് ഓഫ് സ്റ്റഡീസുകളുടെ അംഗമാണ്. മൂന്ന് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ പരിശോധകയും യു.പി.എസ്.സി ഉപദേഷ്ടാവുമാണ്. ഡയറക്ടർ ഓഫ് കോളേജ് ഡവലപ്മെന്റ് കൗൺസിലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.എച്ച്.ഡി നേടിയിട്ടുള്ള പ്രൊഫ. സജ്ന, ഗണിത വിദ്യാഭ്യാസവും വിദ്യാഭ്യാസ സാങ്കേതികവിദ്യയും എന്ന വിഷയത്തിൽ എം.എഡും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഇരുപതോളം ഗവേഷക വിദ്യാർത്ഥികൾക്ക് മാർഗദർശിത്വവും നൽകി. ഫലാധിഷ്ഠിത മൂല്യനിർണയം, ഗണിതവിദ്യാഭ്യാസം, ഇൻസ്ട്രക്ഷണൽ ഡിസൈൻ എന്നീ മേഖലകളിൽ വിദഗ്ധയാണ്. സ്വയം കോഴ്സുകളുടെ സർവകലാശാലാ കോഡിനേറ്ററുമാണ് പ്രൊഫ. സജ്ന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |