പൊൻകുന്നം: എരുമേലി പൊലീസ് 2023ൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയെ ചങ്ങനാശ്ശേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി വെറുതെ വിട്ടു. ചേനപ്പാടി സ്വദേശി ആദർശ് സുഭാഷിനെയാണ് വെറുതെവിട്ടത്. 2022ൽ സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി സുഹൃത്തിന്റെ സഹോദരിയെ പീഡിപ്പിച്ചുവെന്നായിരുന്ന കേസ്. എന്നാൽ പരാതിക്കാരിയുടെ സഹോദരന് പ്രതിയോടുള്ള മുൻവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ കേസാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി 17 സാക്ഷികളെയും പ്രതിഭാഗത്തിന് വേണ്ടി മൂന്നുസാക്ഷികളെയും വിസ്തരിച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.രോഹിത് അജയകുമാർ പൊൻകുന്നം ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |