SignIn
Kerala Kaumudi Online
Friday, 18 September 2026 5.50 AM IST

കർഷകമാർച്ചും പ്രതിഷേധ ധർണയും 

march-and-dhnra

ഈരാറ്റുപേട്ട: അഖിലേന്ത്യാ കിസാൻ സഭ കോട്ടയം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തി‌ൽ ഈരാ‌റ്റുപേട്ടയിൽ സംഘടിപ്പിച്ച കർഷകമാർച്ചും പ്രതിഷേധ ധർണയും എ.ഐ.കെ.എസ് സംസ്ഥാന സെക്രട്ടറി ഇ.എൻ ദാസപ്പൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ലോല മേഖല(ഇ.എസ്.എ) പരി‌ധിയിൽ നിന്ന് ജനവാസമേഖലകളും കൃഷിഭൂമികളും പൂർണമായും ഒഴിവാക്കണമെന്നും, പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം പിൻവലിക്കുക, മലയോര മേഖലയിലെ പട്ടയ പ്രശ്‌‌ന‌ത്തിൽ കേന്ദ്രം നീ‌തി പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ബാബു കെ.ജോർജ്, എം.‌ജി ശേഖരൻ, ഇ.കെ മു‌ജീബ്, ഷ‌മ്മാസ് ലത്തീഫ്, മിനിമോൾ ബിജു, കെ.ശ്രീകുമാർ, പി.എസ് ബാബു, കെ.എസ് രാജു, കെ.കെ ചന്ദ്രബാബു, ആർ.വേണുഗോപാൽ, പി.അജേഷ്, കെ.ഐ നൗഷാദ്, നൗഫ‌ൽ ഖാൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL