SignIn
Kerala Kaumudi Online
Saturday, 31 October 2026 3.39 PM IST

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം: നിരാഹാരത്തിനിടെ വളർമതിയെ അറസ്റ്റുചെയ്ത് നീക്കി പൊലീസ്

valarmathi-
വളർമതിയെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്ന ദൃശ്യം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്കേഴ്സ് സമരസമിതി സെക്രട്ടറി എസ് വളർമതിയെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. നിരാഹാര സമരത്തെത്തുടർന്ന് ആരോഗ്യനില മോശമായതിനാൽ ആംബുലൻസിൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. തലമുണ്ഡനം ചെയ്ത് ആരംഭിച്ച നിരാഹാരം ആറാം ദിവസം പിന്നിടുന്നതിനിടെയാണ് പൊലീസിന്റെ നീക്കം.

സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. റാങ്ക്‌ ഹോൾഡേഴ്‌സ്‌ സമരസമിതി സെക്രട്ടറി എസ്‌ വളർമതിയാണ് ഒന്നാം പ്രതി. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സെക്രട്ടറിയറ്റ് മെയിൻ ​ഗേറ്റ് ഭാ​ഗത്ത് പ്രതിഷേധ ജാഥ നടത്തിയെന്ന് പറഞ്ഞാണ് കേസ്.

സെക്രട്ടറിയേറ്റിനുമുന്നിൽ 116 ദിവസമായി സമരം നടക്കുകയാണ്. 2025 മേയ് മാസത്തിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി തീരാറായിട്ടും നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. പ്രതീകാത്മകമായി പുല്ലും മണ്ണും കഴിച്ചും ഉദ്യോഗാർത്ഥികൾ പ്രതിഷേധം കടുപ്പിച്ചിരുന്നു. തുടർന്നാണ് വളർമതി തലമുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചത്.

English Summary

S. Valarmathi, secretary of the LPST rank holders' protest committee, was arrested from her hunger strike outside the Secretariat in Thiruvananthapuram. Her health had deteriorated, leading to hospitalization. Police also filed a case against her and 50 others. The ongoing 116-day protest demands more appointments from an expiring rank list.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LPST RANK HOLDERS PROTEST, VALARMATHI ARRESTED, KERALA PSC, LPST RANK LIST, HUNGER STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA