
കോട്ടയം : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള രജിസ്‌ട്രേഷൻ സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ ഒക്‌ടോബർ 31 വരെ അവസരം. 2025 ജനുവരി (രജിസ്‌ട്രേഷൻ കാർഡിൽ 10/2024 രേഖപ്പെടുത്തിയവർ) മുതൽ 2026 ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുതുക്കാൻ കഴിയാത്തവർ (രജിസ്‌ട്രേഷൻ കാർഡിൽ 06/2026 രേഖപ്പെടുത്തിയവർ)ക്കാണ് അവസരം. www.comployment.kerala.gov.in എന്ന പോർട്ടൽ വഴിയോ ഓഫീസിൽ നേരിട്ട് ഹാജരായോ പുതുക്കാമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാനാകാത്തവർക്ക് സീനിയോരിറ്റി നഷ്ടപ്പെടാതെ ചേർക്കാനും അവസരമുണ്ട്. ഫോൺ : 04812563451, 2565452.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |