SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

തെരുവ് നായ ആക്രമണം നിരവധി പേർക്ക് പരിക്ക്

hand
തെരുവ് നായയുടെ ആക്രമണത്തിൽ പ്രദേശവാസിയുടെ കൈയ്ക്ക് പരിക്കേറ്റ നിലയിൽ.

കോട്ടയം: കുടയംപടി, കുടമാളൂർ, പാണ്ഡവം ഭാഗത്ത് നിരവധി പേർക്ക് ആക്രമണകാരികളായ തെരുവുനായകളുടെ കടിയേറ്റു. ഇല്ലിക്കൽ സ്വദേശി ശ്രീനാഥ് (38), കുടയംപടി സ്വദേശികളായ ഉണ്ണി (28), ഓട്ടോ ഡ്രൈവർ മധു, വിജയൻ, സിദ്ധാർത്ഥ്, ജയപാലൻ, കോമളകുമാരി എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പാടി കവലയിൽ കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരൻ കെ.പി ഉണ്ണി,​ ഓട്ടോഡ്രൈവർ ശിവറാം എന്നിവർക്കും കടിയേറ്റിട്ടുണ്ട്. ഒന്നിലധികം നായ്ക്കളാണ് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

ഇന്നലെ വൈകിട്ട് ഏഴോടെ ചുങ്കം ,​ വാരിശേരി ഭാഗത്താണ് ആദ്യം നായയുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ വഴിയാത്രക്കാരെ അടക്കം ആക്രമിക്കുകയായിരുന്നു. തുടർന്ന്, കുടയംപടി, കുടമാളൂർ, പാണ്ഡവം ഭാഗത്തും നിരവധി ആളുകൾക്ക് മറ്റൊരു നായയുടെ കടിയേറ്റു. കാലിലും, കയ്യിലും അടക്കം പലർക്കും മുറിവുണ്ട്. നായയുടെ കടിയേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് പുറമേ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായയുടെ ആക്രമണ സാദ്ധ്യത നിലനിൽക്കുന്നതിനാൽ കുടയംപടി, പാണ്ഡവം ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL