കോട്ടയം: കേരളത്തെ സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും അതിനുള്ള നീക്കവും അഭിനന്ദനാർഹമാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. "നിർമ്മലം പുതുയുഗ ശുചിത്വ കേരളം" എന്ന പേരിൽ മുഖ്യമന്ത്രി തുടങ്ങിവച്ച പദ്ധതി ലോകത്തെ മുഴുവൻ ആകർഷിക്കും. മറ്റു സംസ്ഥാനങ്ങളും കണ്ട് മനസിലാക്കി ഭാരതത്തിന്റെ രൂപഭംഗി ഉജ്ജ്വലമാക്കാൻ അത് സഹായിക്കും. മാലിന്യം വിതറുന്നത് കാരണമാണ് കേരളത്തിന്റെ രൂപഭംഗി നശിക്കുന്നത്. അതിന് മാറ്റംവരുത്താൻ കഴിയണമെന്നും തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |