SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

പല്ലാട്ടമ്മയുടെ ബ്രഹ്മൻ!

പാലാ: പല്ലാട്ട് തറവാട്ടിലേക്ക് നടയമരങ്ങളൂന്നി ബ്രഹ്മദത്തൻ എത്തുമ്പോൾ അമ്മമനസ് ആ സ്പന്തനങ്ങളറിയും. പിന്നെ താൻ അവനായി കരുതിയ പലഹാരങ്ങളുമായി വീടിന്റെ പൂമുഖത്തേക്കെത്തും. മോനെ ബ്രഹ്മ എന്ന് നീട്ടിവിളിയിൽ സ്നേഹലാളനകൾ നിറയും. മാതൃസ്നേഹത്തിന് അതിരുകളില്ലെന്ന് കാട്ടിത്തരുന്ന കാഴ്ചകൾ....പല്ലാട്ടമ്മ എന്ന കെ.എൻ. കമലമ്മയുടെ 'മകനാ'യിരുന്നു ബ്രഹ്മദത്തൻ. കമലമ്മയുടെ കണ്ണുകൾ ഇടയ്ക്കിടെ തിരയുന്നത് ഒരു വിളിപ്പാടകലെയുള്ള തറവാട്ടിലെ ആനക്കൊട്ടിലിലേക്കാണ്. അവിടെ ഇന്നലെ അമ്മയുടെ ബ്രഹ്മദത്തൻ അവിടെയുണ്ടായിരുന്നു. പക്ഷേ ഇന്ന് മഴ ബാക്കിവെച്ച കണ്ണീരും ബ്രഹ്മന്റെ ചലനമറ്റ ശരീരവും മാത്രം.

ബ്രഹ്മദത്തൻ പല്ലാട്ട് കുടുംബത്തിന് ഒരു ആനയായിരുന്നില്ല, പല്ലാട്ടമ്മയ്ക്ക് അവൻ അതിലുമപ്പുറമായിരുന്നു. വീട്ടിലെ ഒരാളായി, സ്വന്തം മകനെപ്പോലെ വർഷങ്ങളോളം അമ്മയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ ഗജവീരൻ. ആനയുടമ അഡ്വ.രാജേഷ് പല്ലാട്ടിന്റെ മാതാവ് കമലമ്മ.

ആനക്കൊട്ടിലിന്റെ ഭാഗത്തുനിന്ന് ബ്രഹ്മദത്തന്റെ ശബ്ദം കേൾക്കുമ്പോൾ പല്ലാട്ടമ്മയ്ക്ക് അത് മറ്റാരുടെയും ശബ്ദം പോലെ തോന്നിയിരുന്നില്ല. ''അത് എന്റെ ബ്രഹ്മദത്തനാണ്...'' മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് വാക്കുകൾ വേണം.
ചില ബന്ധങ്ങൾക്ക് പക്ഷേ വാക്കുകൾ വേണ്ട. ഒരു നോട്ടം മതി. അങ്ങനെയായിരുന്നു പല്ലാട്ടമ്മയും ബ്രഹ്മദത്തനും തമ്മിലുള്ള ബന്ധം. ഇനി അമ്മയിൽ നിന്നും മധുരപലഹാരം ഏറ്റുവാങ്ങാൻ ബ്രഹ്മദത്തനില്ല. അത് തറവാടിന്റെ മാത്രമല്ല ആനപ്രേമികളുടെയാകെ ഹൃദയനൊമ്പരമാണ്.


ഫോട്ടോ അടിക്കുറിപ്പ്
പല്ലാട്ടമ്മയും ബ്രഹ്മദത്തനും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PALLATT BRAHMADATHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL