SignIn
Kerala Kaumudi Online
Thursday, 08 October 2026 4.23 AM IST

ബ്ലാക്ക് ലിസ്റ്റിലുള്ള മില്ലുകൾ നെല്ല് സംഭരണത്തിന്

കോട്ടയം: നെല്ലു സംഭരണത്തിന് സപ്ലൈക്കോയുമായുള്ള കരാർ നടപ്പാക്കാതെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തേണ്ട സ്വകാര്യമില്ലുകൾക്ക് ഈ വർഷവും നെല്ല് സംഭരിക്കുന്നതിന് ഭക്ഷ്യവകുപ്പ് പ്രത്യേക അനുമതി നൽകി. എന്നാൽ കൃഷിച്ചെലവ് വർദ്ധന കണക്കിലെടുത്ത് നെല്ലിന്റെ വില ഉയർത്തണമെന്ന കർഷകരുടെ ആവശ്യം സർക്കാർ തള്ളി.

കഴിഞ്ഞ സീസണിൽ കരാറിലേർപ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തി അരിയായി തിരിച്ചുനൽകാത്ത മില്ലുകളുമായി കരാറിൽ ഏർപ്പെടാൻ സപ്ലൈക്കോയ്ക്ക് ഭക്ഷ്യ വകുപ്പു മന്ത്രി അനൂപ് ജേക്കബ് നിബന്ധനകളോടെയാണ് പ്രത്യേക അനുമതി നൽകിയത്.

കേന്ദ്ര സർക്കാർ കഴിഞ്ഞ മേയിൽ നെല്ല് ക്വിന്റലിന് 72 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇത് കൂടി ചേർത്താൽ കിലോയ്ക്ക് 30.72 രൂപ കർഷകർക്ക് ലഭിക്കണം. എന്നാൽ 30.12 രൂപ മാത്രമാണ് പുതിയ സംഭരണ വില. ഇതിൽ 24.41 രൂപയും കേന്ദ്ര വിഹിതമാണ്.

35 രൂപയെങ്കിലും കിട്ടണം

ഉത്പാദന ചെലവിലുണ്ടായ വർദ്ധന അനുസരിച്ച് 35 രൂപയെങ്കിലും കിട്ടിയാലേ നെൽകൃഷി നഷ്ടമാകാതിരിക്കൂ എന്ന് കർഷകർ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. നൂറ് കിലോ നെല്ല് കുത്തി അരിയാക്കുമ്പോൾ 66.5 കിലോ തിരിച്ചുനൽകണമെന്നാണ് കേന്ദ്ര സർക്കാർ നിബന്ധന. എന്നാൽ 64.5 കിലോയേ നൽകാനാവൂ എന്ന നിലപാടിലാണ് മില്ലുടമകൾ. കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുമ്പോൾ ജലാംശവും പതിരും കൂടുതലെന്ന് ചൂണ്ടിക്കാട്ടി കിലോയ്ക്ക് 30.20 രൂപയ്ക്ക് പകരം 20 - 25 രൂപവരെയാണ് മിക്ക മില്ലുടമകളും നൽകുന്നത്. ഇത്തരം മില്ലുകളെ സംഭരണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

നെല്ലിന്റെ സംഭരണ വില ഉയർത്തണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കാതെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തേണ്ട മില്ലുകളുടെ താത്പര്യമാണ് ഈ വർഷവും സർക്കാർ നടപ്പാക്കുന്നത്.

പൊന്നപ്പൻ (നെൽകർഷകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL