SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.00 AM IST

ആകാശത്ത് പതിയിരിക്കുന്നു 'മിന്നൽ' ആക്രമണം

minnal

കോട്ടയം : കാലവർഷത്തിന്റെ വിടവാങ്ങലിനും തുലാവർഷത്തിന്റെ വരവിനും ഇടയിലുള്ള ദിവസങ്ങൾ കടന്നുപോകുന്നതിനാൽ അടുത്ത ദിവസങ്ങളിലും ശക്തമായ മിന്നലിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തൻ കണ്ണീരാവുമ്പോഴാണ് മിന്നലിൽ ജാഗ്രതാ നിർദ്ദേശം. ന്യൂനമർദത്തിന്റേയും മൺസൂൺ കാറ്റുകളുടേയും ഫലമായി വേഗം ശക്തമായ മേഘങ്ങൾ രൂപപ്പെടുമ്പോഴെ കരുതൽ വേണം. മിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലെന്നും വിദഗ്ദ്ധർ പറയുന്നു. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ഉടൻ വൈദ്യസഹായം നൽകുകയാണ് പ്രധാനം. ഇടിമിന്നൽ സാദ്ധ്യത മനസിലാക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 'ദാമിനി ' മൊബൈൽ ആപ്പും ഉപയോഗിക്കാം.

സുരക്ഷിത കെട്ടിടത്തിനുള്ളിലേയ്ക്ക് മാറുക

 തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്

വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്തു കെട്ടരുത്
ജനലും വാതിലും അടച്ച് മാറി ഇരിക്കുക

ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക,

വൈദ്യുതി ബന്ധം വിച്ഛേദിക്കുക
 മിന്നൽ സമയം ഫോൺ ഉപയോഗിക്കരുത്

മലയോര ടൂറിസം ആശങ്കയിൽ

ഇടിമിന്നൽ ജില്ലയുടെ മലയോര ടൂറിസത്തിന് ഭീഷണിയാണ്. ഇല്ലിക്കൽക്കല്ല്, ഇലവിഴാപ്പൂഞ്ചിറ പ്രദേശങ്ങളാണ് മിന്നൽ ഭീതിയുള്ളത്. സമുദ്ര നിരപ്പിൽ നിന്ന് 3400 അടി ഉയരത്തിലുള്ള ഇല്ലിക്കൽക്കല്ലും പ്രത്യേക കാലാവസ്ഥ കൊണ്ട് ശ്രദ്ധേയമായ ഇലവിഴാപ്പൂഞ്ചിറയും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കിലോമീറ്ററുകളപ്പുറമുള്ള പാലായിലെ ആശുപത്രികളിൽ വരണം മികച്ച ചികിത്സ കിട്ടാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL