
പനമറ്റം : ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളും ഗ്രന്ഥശാലാ കമ്മിറ്റികളും ഒത്തുചേരുന്ന പരസ്പരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമറ്റം ദേശീയവായനശാലയിൽ നടന്നു. വായനശാല പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം വി.കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ബി.ഹരികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി കെ.ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ആർ.ബീനാകുമാരി, ബാബു കെ.ജോർജ്, കെ.സി.കുമാരൻ, ആർ.പ്രസന്നൻ, എം.കെ.ഷീല, ജിഷമോൾ ടി.ചന്ദ്രൻ, പി.എസ്. സതീഷ്‌കുമാർ, പി.എസ്.ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |