പീരുമേട്: ഉമ്മൻചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണവും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും ജില്ലാ പഞ്ചായത്ത് മെമ്പർ മിനി സാബു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കോ- ഓർഡിനേറ്റർ എം. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭകളെ ഉമ്മൻ ചാണ്ടി പ്രതിഭാ പുരസ്‌കാരം- 2026 നൽകി വിജു പി. ചാക്കോ, ഗിന്നസ് സുനിൽ ജോസഫ്, ഡോ. എസ്. കാർത്തിക്, ഡോ. ഗിന്നസ് മാടസാമി എന്നിവരെ ആദരിച്ചു. ജോബി ജോസ്, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജൻ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |