SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

പണംവച്ചുള്ള ഓൺലൈൻ ഗെയിമുകൾ വില്ലനാകുന്നു തീക്കളിക്ക് നിന്നാൽ കടക്കെണിയാകും!

കോട്ടയം: എത്ര അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. പക്ഷേ അതൊന്നും മലയാളിക്ക് പാഠമാകില്ല. ഇവിടെയാണ് പണംവച്ചുള്ള ഓൺലൈൻ ഗെയിമുകൾ വീണ്ടും വില്ലനായി മാറുന്നത്. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന മോഹമാണ് പലരെയും ചതിക്കുഴിയിൽ വീഴ്ത്തുന്നത്. പണംവച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് പിന്നാലെ പോകുന്നവർ ഒടുവിൽ ചെന്നെത്തുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് കാരണം ഓൺലൈൻ ഗെയിമുകളിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണെന്ന സംശയം ഉയരുന്നുണ്ട്. മരിച്ച യുവാവിന് ഓൺലൈൻ ഗെയിമുകൾ മൂലം കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സമീപവാസികളും ബന്ധുക്കളും പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

പെട്ടുപോകുന്നത് യുവാക്കൾ

യുവാക്കളും വിദ്യാർത്ഥികളും സമീപകാലത്ത് വലിയതോതിൽ ഓൺലൈൻ ഗെയിമുകളുടെ ചതിയിൽപ്പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഗെയിമുകളിൽ പണമിറക്കുന്നവർക്ക് തുടക്കത്തിൽ ചെറിയ നേട്ടങ്ങളുണ്ടാകും. ഇത് കൂടുതൽ തുക നിക്ഷേപിക്കാനുള്ള പ്രവണതയുണ്ടാക്കും. ഇവിടെയാണ് ചതിക്കപ്പെടുന്നത്. വലിയ തുക നഷ്ടപ്പെട്ടാൽ അത് തിരിച്ചുപിടിക്കാനുള്ള ശ്രമമാകും. വീണ്ടും ഗെയിമുകളിൽ പണമിറക്കും. ഇത് വലിയ സാമ്പത്തിക ബാധ്യതയാകും.

വായ്പാ ആപ്പുകളും കെണി

നഷ്ടം നികത്താൻ വായ്പാ ആപ്പുകളെ ആശ്രയിക്കുന്നവരുമുണ്ട്. ഉയർന്ന പലിശയും തിരിച്ചടവ് സമ്മർദവും സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം കടുത്ത മാനസിക സംഘർഷത്തിനും കാരണമാകും. ഇത് പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടും.

അപകടം തിരിച്ചറിയണം

വ്യക്തികളുടെ സാമ്പത്തിക തകർച്ച

കുടുംബങ്ങളിൽ സമാധാന അന്തരീക്ഷം തകർക്കപ്പെടും

യുവാക്കൾക്ക് ബോധവത്കരണം നൽകണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONLINE GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL