ചിങ്ങവനം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്യൂരിറ്റീസ് മാർക്കെറ്റ്സ് സംഘടിപ്പിക്കുന്ന സാമ്പത്തിക നിക്ഷേപക അവബോധ സെമിനാർ നാളെ 2.30 ന് ചിങ്ങവനം വൈ.എം.സി.എ യിൽ നടക്കും. ചിങ്ങവനം കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വൈ.എം.സി. എ യുടെ സഹകരണത്തോടെ നടക്കുന്ന സെമിനാർ ധൻപഥ് ഫിൻക്ലൂസിവ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സെബിൻ പൗലോസ് ഉദ്ഘാടനം ചെയ്യും. പ്രവീൺ മാധവൻ സെമിനാറിന് നേതൃത്വം നൽകും. പ്രവേശനം സൗജന്യം. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം. ഫോൺ 9447114328.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |