
കോട്ടയം : സൈബർ സുരക്ഷിത കേരളം എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആരംഭിക്കുന്ന ജനകീയ മുന്നേറ്റമായ ക്ലിക്ക് ( കമ്മ്യൂണിറ്റി ലെഡ് ഇനീഷ്യേറ്റീവ് ഫോർ സൈബർ റിസൈലന്റ് കേരളം) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ മംഗളം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടന്നു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ടോമി പുളിമാതുണ്ടം ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പുഷ്പവിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ. എം. സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡോ. ബിജു വർഗീസ്, പ്രമോദ് കൃഷ്ണ എന്നിവർ സംസാരിച്ചു. അഡീഷണൽ എസ്.പി കെ.സജീവ് സ്വാഗതവും. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി വി.എസ് ബിജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |