
ചങ്ങനാശേരി : സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി മാരത്തൺ മത്സരം നടന്നു. മാമ്മൂട്ടിൽ നിന്ന് ആരംഭിച്ച് പെരുന്ന സ്റ്റാൻഡിൽ മാരത്തൺ സമാപിച്ചു. വിഷ്ണു മണിമല ഒന്നാം സ്ഥാനവും ടിസൻ തൃക്കൊടിത്താനം രണ്ടാം സ്ഥാനവും മെവിൻ കൈനകരി മൂന്നാം സ്ഥാനവും നേടി.സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എ നിസാർ, ടി.പി അജികുമാർ, ഏരിയ സെക്രട്ടറി പി.എ നസീർ, പി.ആർ അനിൽകുമാർ, ജസ്റ്റിൻ ജോസഫ്, സൂരജ് മോഹൻ എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |