കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ 2025 - 26 സ്പിൽ ഓവർ പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകളുടെ വിതരണ ചടങ്ങ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിംഗ് കെ. അദ്ധ്യക്ഷത വഹിച്ചു. റോയ് കെ. പൗലോസ് എം.എൽ.എ ചടങ്ങിന്റെ ഉദ്ഘാടനവും സ്‌കൂട്ടർ വിതരണവും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോബൻ ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന സോദരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോർജ് ജോസഫ്, വിവിധ ഡിവിഷൻ മെമ്പർമാരായ ആർ. അരുണ, ടോമി അഴകൻപറമ്പിൽ, ഷീന ജേക്കബ്, ജെയ്‌മോൾ രാജേഷ്, സ്റ്റെഫി സി.എസ്, ജോമോൻ തെക്കേൽ, ജെയ്സമ്മ സണ്ണി, അപ്പുക്കുട്ടൻ പുല്ലനാട്ട്, റോയി എവറസ്റ്റ്, ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ സി.വി അജയകുമാർ ശിശുവികസന പദ്ധതി ഓഫീസർ ലേഖ.ആർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |