മൂലമറ്റം: ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖത്തിൽ നടത്തിയ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു.സംഘടന പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും, പാർലമെന്റ് തിരഞ്ഞെടുപ്പിന് തയ്യാറാകുവാനും വേണ്ട പരിശീലനമാണ് ശില്പശാലയിൽ നൽകിയത്. ക്യാമ്പിൽ വച്ച് 15 വാർഡുകളിൽ 10 വാർഡുകളിലേയും കോർഡിനേറ്റർമാരെ തിരഞ്ഞെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് എം.ജി ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പ് ബി.ജെ.പി ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീന രാജു ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ ജില്ലാ കോർഡിനേറ്റർ മനോജ് രാധാകൃഷ്ണൻ, സ്വദേശി ജാഗരൺ മഞ്ച് ജില്ലാ കോർഡിനേറ്റർ സന്തോഷ് രാജേന്ദു, ആർ.എസ്.എസ് പ്രതിനിധി ശ്രീജേഷ് മണ്ഡപം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായപി.ഏ.വേലുക്കുട്ടൻ, കെ.കെ ആശാമോൾ, മുൻപഞ്ചായത്ത് മെമ്പർ ഉത്രാടം കണ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. പി എൻ മോസസ്, വിൽസൺ കട്ടക്കൽ, തരകൻ മോഹനൻ, ജയ്സൺ മരങ്ങാട്ട്, രമ രാജീവ്,എം.കെ രാജേഷ്, കെ.ടി.മോഹനൻ, എസ് ശ്രീവത്സലൻ, ചെല്ലപ്പൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി പി.എൻ മോസസ് സ്വാഗതവും എസ്.സി മോർച്ച ജില്ലാ സെക്രട്ടറി ജയശ്രീ ജയകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |