
കോട്ടയം: സമഗ്രമായ നഗരാസൂത്രണത്തിലൂടെയേ മികച്ച വികസനപദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിയൂവെന്ന്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ലോക നഗരാസൂത്രണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലേഖ, ടൗൺ പ്ലാനർ എസ്. റിനി ചന്ദ്ര, ഡെപ്യൂട്ടി ടൗൺ പ്ലാനർ സുധീർ പി. സുകുമാർ, മുൻ ടൗൺ പ്ലാനർ പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |