SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

ഹെൽത്ത് കാർഡ് വിതരണം ചെയ്തു

p-shivadas

വൈക്കം : വ്യാപാര വ്യവസായി ഏകോപന സമിതി വൈക്കം യൂണി​റ്റിന്റെ നേതൃത്വത്തിൽ വൈക്കം ടൗണിന്റെയും സമീപ പ്രദേശങ്ങളിലേയും വ്യാപാരികൾക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു. രാവിലെ വ്യാപാരഭവനിൽ വ്യാപാരികൾക്കായി ഹെൽത്ത് കാർഡിന്റെ വിതരണം സംമ്പന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നടന്നു. യൂണി​റ്റ് പ്രസിഡന്റ് പി.ശിവദാസ് ഹെൽത്ത് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആർ.റെജി, ട്രഷറർ പി.കെ.ജോൺ, വൈസ് പ്രസിഡന്റ് കെ.ശിവപ്രസാദ്, സന്തോഷ് ജിത്തൂസ്, എൻ.ജി.ബാലചന്ദ്രൻ, സി.മധു, മിനി.പി ശങ്കർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL