SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

വിദ്യാർത്ഥികൾക്ക്  മത്സരങ്ങൾ

speech

കോട്ടയം : ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ എട്ടിന് രാവിലെ പത്തുമുതൽ ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പ്രസംഗം (മലയാളം), ഉപന്യാസരചന (മലയാളം), ചിത്രരചന എന്നീയിനങ്ങളിലാണ് മത്സരങ്ങൾ. രജിസ്‌ട്രേഷൻ രാവിലെ ഒൻപതിന് ആരംഭിക്കും. വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ചിത്രരചനാ മത്സരത്തിന് ബ്രഷ്, വാട്ടർ കളർ, ക്രയോൺസ് എന്നിവ കൊണ്ടുവരണം. ഫോൺ : 9447355195, 9447366800.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL