കോട്ടയം: ശബരിമല തീർത്ഥാടനകാലത്ത് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ എല്ലാ എക്സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടകം സുരേഷ് എം.എൽ.എ കേന്ദ്ര റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും നിവേദനം നൽകി. പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ട്രെയിൻ മാർഗം എത്തുന്ന ഭക്തർ നിലവിൽ 13 കിലോമീറ്റർ അകലെയുള്ള കോട്ടയം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇത് തീർത്ഥാടകർക്ക് യാത്രാക്ലേശവും സമയനഷ്ടവും സൃഷ്ടിക്കും. ക്ഷേത്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |