കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിലെ നിർമാണപ്പിഴവുകളും ക്രമക്കേടുകളും സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ആശുപത്രി വികസന സൊസൈറ്റി (എച്ച്.ഡി.എസ്) എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ തീരുമാനം. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന് കത്തുനൽകും. നിർമ്ണംമാ മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചതുവരെ അന്വേഷണവിധേയമാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഫെബ്രുവരി 16 ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ സീലിംഗും ഭിത്തിയുടെ ഭാഗങ്ങളും അടർന്നുവീഴുന്നത് പതിവായിരുന്നു. ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കയ്ക്കിടയാക്കി. വിഷയം നാട്ടകം സുരേഷ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചതിനെത്തുടർന്ന് മന്ത്രി കെ.മുരളീധരൻ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |