കോട്ടയം:ക്ഷീര വികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉഴവൂർ, ഏറ്റുമാനൂർ ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18 മുതൽ 45 വയസ് പ്രായപരിധിയിലുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:കുറഞ്ഞത് എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം ഉള്ളവർക്ക് അഞ്ച് വർഷത്തെ വയസിളവ് ലഭിക്കും. ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധരേഖകളോടൊപ്പം 17ന് വൈകിട്ട് അഞ്ചിനകം ഉഴവൂർ, ഏറ്റുമാനൂർ ക്ഷീര വികസന യൂണിറ്റുകളിൽ നൽകണം. യോഗ്യരായവർക്ക് 20ന് രാവിലെ 10.30ന് ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |