
കോട്ടയം : എം.ജി സർവകലാശാലയിൽ ഭരണഭാഷാ വാരാഘോഷത്തിന് സമാപനം. നവംബർ ഒന്നു മുതൽ ഏഴു വരെ വിവിധ മത്സരങ്ങൾ, ക്ലാസുകൾ, ചർച്ചകൾ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു.
സമാപന സമ്മേളനം പരീക്ഷാ കൺട്രോളർ പ്രൊഫ. (ഡോ.) സജ്ന ജലീൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാർ സജീവ് പി.കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണഭാഷാ സേവന പുരസ്കാരം നേടിയ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ഇന്ദു സി.വിയെ ആദരിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ ആർ.ശ്രീജിത്ത്, പബ്ലിക് റിലേഷൻസ് ഓഫീസർ വി.എ. അഷിത, സെക്ഷൻ ഓഫീസർ രമ്യ വിശ്വനാഥ്, അസിസ്റ്റന്റ് ലൈബ്രേറിയൻ സരിത.ആർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |