
കോട്ടയം : പങ്കാളിത്ത സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ജില്ലയ്ക്ക് വിപുലമായ സാദ്ധ്യതകളുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ജില്ലാതല ആശയ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടകം സുരേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം ചന്ദ്രശേഖരൻ ആമുഖ പ്രഭാഷണം നടത്തി. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ അഡ്വ.എം.ജെ സെബാസ്റ്റ്യൻ, റോണി കെ.ബേബി, കെ.ബിനിമോൻ, വിനു ജോബ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |