കോട്ടയം : എം.ജി സർവകലാശാലയിലെ സ്കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസിൽ ജിയോളജി വിഭാഗത്തിൽ കോഴ്സ് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ജിയോളജിയിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തെ അദ്ധ്യാപന പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. നവംബർ 13 ന് രാവിലെ 11.30 ന് സർവകലാശാലാ വൈസ് ചാൻസലറുടെ ചേംബറിലാണ് ഇന്റർവ്യൂ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം രാവിലെ 10 ന് ഹാജരാകണം .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |