SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

സ്‌കോളർഷിപ്പ് വിതരണം

putuply

കോട്ടയം : പുതുപ്പള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്‌സിംഗ് എജ്യൂക്കേഷനിലെ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ഡോ.ആഷ ശിവരാമൻ സ്മാരക സ്‌കോളർഷിപ്പ് ചാണ്ടി ഉമ്മൻ എം.എൽ.എ വിതരണം ചെയ്തു. മൂന്നാം വർഷ വിദ്യാർത്ഥികളായ അഭിറാം, ദേവലക്ഷ്മി എന്നിവർ സ്‌കോളർഷിപ്പ് ഏറ്റുവാങ്ങി. പൂർവവിദ്യാർത്ഥിയും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സൈക്യാട്രി അസോ.പ്രൊഫസറുമായിരുന്ന ഡോ.ആഷ ശിവരാമന്റെ പേരിൽ കുടുംബവും അലൂമ്‌നി അസോസിയേഷനും ഏർപ്പെടുത്തിയതാണ് സ്‌കോളർഷിപ്പ്. പ്രിൻസിപ്പൽ പ്രൊഫ.സുമ, പി.ടി.എ പ്രസിഡന്റ് സാബു, പ്രൊഫ.ഷൈബി, പി.ശ്രീദേവി അമ്മ, അലൂമ്‌നി അസോസിയേഷൻ സെക്രട്ടറി പ്രൊഫ. ഷാസിയ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL