SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

കോട്ടയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

road

കോട്ടയം : സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഭാരവാഹനങ്ങൾക്ക് പ്രവേശനമില്ല.

ക്രമീകരണങ്ങൾ ഇങ്ങനെ:
ചങ്ങനാശേരിയിൽ നിന്ന് എം.സി റോഡ് വഴി വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് റെയിൽവേ ജംഗ്ഷനിലെത്തി കുരിശുമ്മൂട്, തെങ്ങണ, പുതുപ്പള്ളി, മണർകാട് വഴി പോകണം.
നാട്ടകത്ത് നിന്ന് എം.സി റോഡ് വഴി വരുന്ന കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്ന് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
മണിപ്പുഴയിൽ നിന്ന് വരുന്ന സ്വകാര്യ ബസുകൾ കോടിമതയിലെത്തി സർവീസ് അവസാനിപ്പിച്ച് തിരികെ പോകണം.
കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽ നിന്ന് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകണം.
ഏറ്റുമാനൂരിൽ നിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജംഗ്ഷനിൽ നിന്ന് കഞ്ഞിക്കുഴി വഴി പോകണം.
ഏറ്റുമാനൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ ബേക്കർ ജംഗ്ഷൻ, ശീമാട്ടി റൗണ്ട്, സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം. ചാലുകുന്നിൽ നിന്നും വരുന്ന സ്വകാര്യ ബസുകളും ഇതേരീതിയിൽ പോകണം.
തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.
മണർകാട് നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജംഗ്ഷനിൽ നിന്ന് പുതുപ്പള്ളി, തെങ്ങണ വഴി പോകണം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ, പേരൂർ വഴി പോകണം.
കെ.കെ റോഡ് വഴി വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്ന് കൊല്ലാട്, കടുവാക്കുളം വഴി പോകണം.
കെ.കെ റോഡ് വഴി വരുന്ന സ്വകാര്യ ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി ശീമാട്ടി റൗണ്ട്, ശാസ്ത്രി റോഡ്, ലോഗോസ് ജംഗ്ഷൻ വഴി തിരികെ പോകണം.
പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ ഐഡ ജംഗ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL