
പൊൻകുന്നം : വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന വാഴൂർ ഏരിയ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം സി.വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.ആർ.സാഗർ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്രകാശ് മധു, അരുൺ പി.ഹരിദാസ്, ലാൽസൺ, റിയാസ്ഖാൻ, ശാരി ചന്ദ്രൻ, സന്തോഷ് പൊൻകുന്നം തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ : അഡ്വ.ഗിരീഷ് എസ്.നായർ, വി.ജി.ലാൽ (രക്ഷാധികാരി), ടി.എൻ.ഗിരീഷ്കുമാർ (ചെയർമാൻ), മോഹനകുമാർ പൂഴിക്കുന്നേൽ, കെ.കെ.സന്തോഷ്കുമാർ(വൈസ്.ചെയ.), സുമേഷ് ശങ്കർ പുഴയനാൽ(കൺവീനർ), എസ്.മജ്നു, സി.ടി.ജെയിംസ്, ശാരി അരവിന്ദ്(ജോ.കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |