കോട്ടയം : മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്നും, ഇക്കാര്യത്തിൽ അവ്യക്തതയും ആശയക്കുഴപ്പവും ഒഴിവാക്കണമെന്നും മന്ത്രി മോൻസ് ജോസഫ്. ഇതിനായി ഘടകക്ഷികളുമായി ചർച്ച നടത്തണം. ചർച്ചകൾ ഉടൻ തുടങ്ങുമെന്നാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. മദ്യനയം വൈകാതെ പ്രഖ്യാപിക്കുയെന്നത് അത്യാവശ്യമാണ്. കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയുടെ യോഗത്തിലും മദ്യനയത്തിന്റെ കാര്യത്തിൽ വ്യക്തത വേണമെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ മദ്യമൊഴുകുന്ന അവസ്ഥയുണ്ടാകരുതെന്നാണ് കെ.സി.ബി.സിയുടെ ആവശ്യം. ഇത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയിൽ കൊണ്ടുവരും. യു.ഡി.എഫിന്റെ സമുന്നത നേതാവായ പി. ജെ .ജോസഫിന് മാന്യമായ പദവി നൽകുന്നത് അനിശ്ചിതമായി നീണ്ടുപോകരുതെന്നും മോൻസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |