SignIn
Kerala Kaumudi Online
Thursday, 10 September 2026 11.06 AM IST

വീട് കയറി ആക്രമിച്ച മദ്യപൻ പന്നികളെ കുത്തിക്കൊന്നു

pig

ചെറുതോണി: വീട് കയറി ആക്രമിച്ച ശേഷം മദ്യപൻ വീടിനോട് ചേർന്നുള്ള ഫാമിലെത്തി പന്നികളെ കുത്തി കൊലപ്പെടുത്തി. ഇടുക്കി മണിയാറൻ കുടി കൊക്കരകുളം ആശാരികുടിയിൽ ജോബിയുടെ വീട്ടിലാണ് സമീപ വാസി അക്രമം അഴിച്ചുവിട്ടത്. മദ്യപിച്ചെത്തിയ മണിയാറൻകുടി സ്വദേശി തകരപ്പിള്ളിൽ ജോബിയെന്നയാളാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. വീട്ടിലുണ്ടായിരുന്ന ആശാരികുടിയിൽ ജോബിയുടെ ഭാര്യ ഷീബയെ ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷീബ പുറത്തിറങ്ങാഞ്ഞതിനെ തുടർന്ന് വടിവാൾ കൊണ്ട് ജനലിനുള്ളിലൂടെ വെട്ടി ഗൃഹോപകരണങ്ങൾ നശിപ്പിച്ചു. മുറ്റത്ത് നിറുത്തിയിട്ടിരുന്ന ജീപ്പിന്റെ ടയറുകൾ കുത്തി കീറുകയും ബൈക്ക് തല്ലിത്തകർക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ ഫാമിൽ കയറി ഗർഭിണികളായ രണ്ട് പന്നികളെ കുത്തിക്കൊന്നു. മറ്റ് പന്നികളെയും പരിക്കേൽപ്പിച്ചു. സംഭവം നടക്കുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നെന്നും യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് അക്രമി വീട്ടിലെത്തിയതെന്നും ജീവന് ഭീഷണിയുണ്ടെന്നും ജോബി പറഞ്ഞു. അക്രമികളെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആൾ കേരള പന്നി ഫാർമേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PIG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL