SignIn
Kerala Kaumudi Online
Friday, 18 September 2026 7.54 PM IST

'കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം'

iumi
യൂത്ത് ലീഗ് ഭാരവാഹികൾ മുനിസിപ്പൽ സെക്രട്ടറിക്ക് നിവേദനം കൈമാറുന്നു.

വടകര: ലോക ജലദിനത്തോടനുബന്ധിച്ച് ജീവജലം 2023 ക്യാമ്പയിന്റെ ഭാഗമായി വടകര നഗരസഭയിലെ മുഴുവൻ പൊതുകിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. നഗരസഭാ പരിധിയിൽ നിരവധി പൊതുകിണറുകളും മറ്റു ജലാശയങ്ങളും സംരക്ഷിക്കപ്പെടാത്ത അവസ്ഥയാണ് നിലവിലുള്ളത്. കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന ഇത്തരം പൊതു കിണറുകൾ ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ശുദ്ധജല പ്രശ്‌നത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്നും യൂത്ത് ലീഗ് വടകര മുനിസിപ്പൽ ഭാരവാഹികൾ നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യൂനുസ് ആവിക്കൽ, ജനറൽ സെക്രട്ടറി യൂനിസ്, നഗരസഭാ പ്രതിപക്ഷ നേതാവ് വി കെ അസീസ്, വാർഡ് കൗൺസിലർ ഹാഷിം അഴിത്തല, യൂത്ത് ലീഗ് ഭാരവാഹികളായ സഹൽ മാക്കൂൽ ഇമ്രാൻ ജമീല എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL