മുട്ടം: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മുട്ടം ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് ( തുടങ്ങനാട് ) പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, നിയമപരമായ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയ്ക്ക് 28ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന തുടങ്ങനാട് സെന്റ് തോമസ് എൽ.പി സ്‌കൂളിന് 27നും അവധിയായിരിക്കും. 26ന് വൈകീട്ട് ആറു മുതൽ 28ന് വൈകീട്ട് ആറുവരെയും വോട്ടെണ്ണൽ നടക്കുന്ന 29നും വാർഡിൽ മദ്യനിരോധനം ഏർപ്പെടുത്തിയും ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |