SignIn
Kerala Kaumudi Online
Friday, 23 October 2026 12.25 AM IST

കൽപ്പറ്റ നാരായണനെ ആദരിക്കുന്നു

kalpetta
കൽപ്പറ്റ നാരായണൻ

കൊയിലാണ്ടി: കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടിയിലെ പൗരാവലി 21ന് ആദരിക്കും. രാവിലെ 10ന് കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ എം .എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത ശിൽപി മനോജ് ചൊവ്വ രൂപകൽപ്പന ചെയ്ത ശിൽപം കാനത്തിൽ ജമീല എം. എൽ. എ കൽപ്പറ്റ നാരായണന് സമർപ്പിക്കും. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. യു.കെ.കുമാരൻ, വീരാൻകുട്ടി, രാജേന്ദ്രൻ എടത്തുംകര, വി .ടി .മുരളി, യുവ എഴുത്തുകാരി നിമ്ന വിജയൻ എന്നിവർ പ്രസംഗിക്കും. ശ്രദ്ധ സാമൂഹ്യ പാഠശാലയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL