കോഴിക്കോട്: സ്വാതിതിരുനാൾ കലാകേന്ദ്രം ട്രസ്റ്റ് മ്യൂസിക് തെറാപ്പി ഫൗണ്ടേഷൻ നവരാത്രി നൃത്ത സംഗീത മഹോത്സവം മൂന്നു മുതൽ 13 വരെ നടത്തുമെന്ന് മാനേജിംഗ് ട്രസ്റ്റി പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലിന് വൈകിട്ട് അഞ്ചിന് കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. എല്ലാം ദിവസവും വൈകിട്ട് ആറു മുതൽ നൃത്ത സംഗീത സദസുകളും സംഘടിപ്പിക്കും. 13 ന് രാവിലെ 7.30 മുതൽ കുട്ടികളെ എഴുത്തിനിരുത്തൽ, തുടർന്ന് അനിത ഭട്ടതിരിപ്പാട് അവതരിപ്പിക്കുന്ന വയലിൻ, സ്വാതി തിരുനാൾ കലാകേന്ദ്രം വിദ്യാർത്ഥികളുടെ സംഗീതാരാധന എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |