കോഴിക്കോട് : ദേവഗിരി സെന്റ് ജോസഫ് കോളേജിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് ഡോ. ശശി തരൂർ എം.പി നിർവഹിക്കും. എം.കെ.രാഘവൻ എം.പി അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം സുധീഷ് ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്യും. മൂന്നുനിലകളിലായി 72,000 ത്തോളം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്. ബയോമെട്രിക്ക് എൻട്രി സിസ്റ്റം, ആർട് ഗാലറി, ബുക്ക് ടവർ, ഭിന്നശേഷിക്കാർക്കായി പ്രത്യേകം ക്രമീകരിച്ച അക്സസ് ലാബ് , ഹ്യൂമൻ ലൈബ്രറി തുടങ്ങിയവ ലൈബ്രറിയുടെ പ്രത്യേകതകളാണ്. ഇതിനോടനുബന്ധിച്ച് 25 മുതൽ 29 വരെ നടക്കുന്ന ദേവഗിരി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഡോ. സുനിൽ പി. ഇളയിടം, ഡോ. ഇ.വി. രാമകൃഷ്ണൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |