കുറ്റ്യാടി : സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം ആശയത്തിനൊപ്പം കൈകോർത്ത് കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വോളന്റിയർമാർ. 3000 ത്തോളം ബോട്ടിൽ ക്യാപ്പുകൾ ഉപയോഗിച്ച് ബോട്ടിൽ ക്യാപ്പ് വൃക്ഷം ഒരുക്കിയാണ് മാലിന്യമുക്ത നാടിനായി കുട്ടികൾ ഒരുമിച്ചത്. വൃക്ഷത്തിന്റെ ഔദ്യോഗിക അനാച്ഛാദനം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. നിർമ്മാണത്തിന് നേതൃത്വം നൽകിയ ക്ലെ മോഡലിംഗിൽ സംസ്ഥാന തലത്തിൽ എ. ഗ്രേഡ് നേടിയ അലൻ മാനവിനെ ആദരിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഹരിത കർമ്മ സേനയ്ക്കൊപ്പം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻ.എസ്.എസ് വോളന്റിയർമാരും പ്രവർത്തിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, കുന്നുമ്മൽ എ.ഇ.ഒ പി.എം.അബ്ദുറഹ്മാൻ, പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം, പ്രധാനാദ്ധ്യാപിക രാധ.പി.കെ, പി.ടി.എ പ്രസിഡന്റ് വി.കെ.റഫീഖ്, അമ്മദ് കിണറ്റുംകണ്ടി, ഹാഷിം നമ്പാട്ടിൽ, വി.പി.മൊയ്‌ദു, പ്രോഗ്രാം ഓഫീസർ ഷിജു.എം, നൗഷാദ് .പി.കെ ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |