കോഴിക്കോട്: ഡോക്ടർ ചന്ദ്രകാന്ത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ കേരളകൗമുദി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. കൽപക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. കേരളകൗമുദിയുമായി തനിക്കുള്ളത് ഇഴപിരിക്കാനാവാത്ത ആത്മബന്ധമാണെന്നും കൗമുദിയുടെ ഏജന്റായി പ്രവർത്തിച്ചതാണ് തന്റെ കുട്ടിക്കാലമെന്നും ഗവാസ് പറഞ്ഞു. കാഴ്ച പരമപ്രധാനമാണെന്നും പുതിയ രാഷ്ട്രീയ-സാസ്‌കാരിക ലോകത്ത് കാഴ്ചയ്ക്കൊപ്പം ഉൾക്കാഴ്ചയും ഉണ്ടാകണമെന്നും ഗവാസ് പറഞ്ഞു. ചന്ദ്രകാന്ത് ആശുപത്രിയുമായി സഹകരിച്ച് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നടത്തുന്ന ക്യാമ്പ് മാതൃകാപരമാണെന്നും ഗവാസ് പറഞ്ഞു. കേരളകൗമുദി യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ലിറ്റി കുര്യൻ, ഡോ.ജൂലി ആന്റണി, ചന്ദ്രകാന്ത് പി.ആർ, മനോജ് എം നായർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |