കൊടിയത്തൂർ: മണാശ്ശേരി -കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിൽ അമിത വേഗത്തിൽ വാഹനങ്ങൾ പോകുന്നതു പതിവായതോടെ സൗത്ത് കൊടിയത്തൂർ എ. യു. പി സ്കൂൾ പരിസരത്ത് വേഗത നിയന്ത്രണ ബാരിക്കേഡുകൾ സ്ഥാപിച്ചു. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ പരിസരത്ത് വാഹനങ്ങൾ അമിത വേഗത്തിൽ ഓടുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് സ്കൂളിന്റെ ചെലവിൽ ബാരിക്കേഡ് സ്ഥാപിച്ചത്. മുക്കം പൊലീസ് എസ്.എച്ച്.ഒ എസ്.അൻഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇ .യഅക്കൂബ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എ .കെ. കദീജ, പി.ടി.എ പ്രസിഡന്റ് സി.ടി. കുഞ്ഞോയി , പി.സി.മുജീബ് റഹിമാൻ, പി.പി.മമ്മദ് കുട്ടി, സി.കെ.അഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |