SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

പ്രസവ ചികിത്സയിൽ അലംഭാവം; മെഡി.കോളേജിനെതിരെ യുവതി

preg
പ്രസവ ചികിത്സ

കോഴിക്കോട്: പ്രസവത്തിന് മെഡി.കോളേജിലെത്തിയ യുവതിയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണം. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ യുവതിയാണ് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ചികിത്സിച്ച മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഗൈനക്കോളജിസ്റ്റ് ഡോ. സൂരജിന്റെ അശ്രദ്ധ മൂലം പ്രസവ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകളും അമിതമായ രക്തസ്രാവവും തുടർന്ന് ഗർഭപാത്രം നീക്കം ചെയ്യേണ്ട സ്ഥിതി വരെ ഉണ്ടായി. കുഞ്ഞിന് ശാരീരിക പ്രശ്നങ്ങളുണ്ടായതായും യുവതി ആരോപിക്കുന്നു. കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടിയെടുക്കണ മെന്നും യുവതിയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസവ സമയം വരെ യാതൊരു ബുദ്ധിമുട്ടും നേരിട്ടിരുന്നില്ല. ഒമ്പതാം മാസത്തെ സ്കാനിംഗിൽ കുഞ്ഞ് കയലയിൽ കുരുങ്ങിയതായി കണ്ടെത്തിയെങ്കിലും ഡോ. സൂരജ് വേണ്ടത്ര പരിഗണിച്ചില്ല. പ്രസവത്തിനായി ജനുവരി 13ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വേദന വരാൻ മരുന്ന് നൽകി. കടുത്ത രക്തസ്രാവവും വേദനയും അനുഭവപ്പെട്ടെങ്കിലും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല. ലേബർ റൂമിലുണ്ടായിരുന്ന പി.ജി ഡോക്ടർ ക്ഷമ മോശമായി പെരുമാറി. കെെ നഖങ്ങൾ നീല നിറമായപ്പോൾ മാത്രമാണ് മറ്റൊരു മുറിയിലേക്ക് മാറ്രിയത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും മോശമായി തുടരുകയാണ്.

കെെത്തണ്ടയിലെ കാന്യുല നീക്കം ചെയ്യുമ്പോൾ നഴ്സിന്റെ അനാസ്ഥമൂലം പൊട്ടിപ്പോകുകയും സർജറി നടത്തുകയും ചെയ്തു. സാധാരണ പ്രസവമായിട്ടും മുറിവുണങ്ങാൻ സ്റ്റിച്ച് ചെയ്ത ഭാഗത്ത് ഇൻഫെക്ഷനുണ്ടായി. അത് മാറ്റാൻ മറ്റൊരു സർജറി നടത്തി. ഗുരുതരമായതോടെ പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടി വന്നു. നാല് മാസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. നിലവിൽ അഞ്ചോളം സ‌ർജറികൾ ചെയ്തു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വടകര എം.പി, കളക്ടർ, കമ്മിഷണർ, മെഡി.കോളേജ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിഷയത്തിൽ അധികൃതർ ഇടപെട്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് ആക്ഷൻ കമ്മിറ്രി ഭാരവാഹികളായ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസി. ഷിജിത്ത് എൻ.ടി, സി.പി.എം ലോക്കൽ സെക്രട്ടറി മനോജ് ടി, വാർഡ് മെമ്പർ ഷോബിത്ത്, ആർ,ശശി, ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി എം.മോഹനൻ, എൻ.കെ.വത്സൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL