SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

ജില്ലയിൽ 73 പുതിയ പോളിംഗ് സ്‌റ്റേഷനുകൾ

ele
ele

കോഴിക്കോട്: ജില്ലയിൽ പുതുതായി 73 പോളിംഗ് സ്‌റ്റേഷനുകൾ നിലവിൽ വന്നതായി ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു. ഇതുപ്രകാരം ജില്ലയിൽ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 2230ൽ നിന്ന് 2303 ആയി ഉയർന്നു. വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ്.ഹരികിഷോർ വിലയിരുത്തി. വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഹരികിഷോർ നിർദ്ദേശം നൽകി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഹർഷിൽ കുമാർ മീണ, വടകര ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ശീതൾ ജി.മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL