വടകര: എഴുപത് കഴിഞ്ഞവർക്കായി നടപ്പാക്കിയ ആയുഷ്മാൻ ഭാരത് ചികിത്സാ സഹായ പദ്ധതി കാർഡ് വിതരണ മേള ഓർക്കാട്ടേരിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. ഓർക്കാട്ടേരി ഏരിയ പ്രസിഡന്റ് മന്മഥൻ എം .പി അദ്ധ്യക്ഷത വഹിച്ചു. ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രീതി പി .കെ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല.വി.എൻ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഗോവിന്ദൻ, വാസു എന്നിവർ പ്രസംഗിച്ചു. ഏരിയ ജനറൽ സെക്രട്ടറി രമേഷ് കുമാർ സ്വാഗതവും കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവൻ ടി.കെ നന്ദിയും പറഞ്ഞു. അകിൻ ബാബു, വിഷ്ണു പ്രകാശ് ,അനുശ്രീ എന്നിവരെ അനുമോദിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |