SignIn
Kerala Kaumudi Online
Thursday, 22 October 2026 11.03 PM IST

വയോജന സംഗമം

photo
വയോജന സംഗമം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ വയോജന സംഗമം "കാരണവർക്കൂട്ടം" സംഘടിപ്പിച്ചു. അണേല കണ്ടൽ മ്യൂസിയത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.എ.ഇന്ദിര, ഇ.കെ. അജിത്ത്, സി.പ്രജില, കൗൺസിലർമാരായ പി.വി. ബിന്ധു , എ.അസീസ്, പി.രത്നവല്ലി, പ്രാദേശിക സംഘാടക സമിതി കൺവീനർ സുരേന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കെ.ഷെബില . എം.മോനിഷ എന്നിവർ പ്രസംഗിച്ചു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി 200 ഓളം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL